Tuesday, 21 December 2010

"ശുക്റന്‍" അറബിപ്പോലിസ്

നഗരത്തെ രണ്ടായി മുറിക്കുന്ന കടലിടുക്കിനടിയിലൂടെയുള്ള തുരങ്കത്തില്‍വെച്ചാണ്‌ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ശകടം ശടാ എന്നങ്ങു നിന്നു - ആധുനികസിനിമയുടെ അന്ത്യം പോലെ .
ഹോണ്‍ അടിക്കുകയെന്നത് അപമര്യാദയായി കണക്കാക്കുന്ന നാട്ടില്‍,നിരന്തരമായി അത് മുഴങ്ങി .തുരങ്കത്തിലെ എക്കോ ഇഫക്റ്റ് അതിന്‍റെ കാഠിന്യം വര്‍ദിപ്പിച്ചു.മിനുട്ടുകള്‍കൊണ്ട്,മൈലുകള്‍ നീളുന്ന വാഹനവ്യുഹം തന്‍റെ പിറകില്‍ സൃഷ്ട്ടിക്കപ്പെടുന്നുവെന്ന സത്യം നാണം കലര്‍ന്ന ഭീതി മനസ്സിലുണര്‍ത്തി.താനൊരു വന്‍ ട്രാഫിക് ജാമ്മിന്‍റെ കാരണഭൂതനായി എന്ന വസ്തുത,വയറിനുള്ളില്‍ എവിടെയോ ഉള്ള അട്രീനല്‍ ഗ്രന്ഥിയെ-
 ആവേശഭരിതമാക്കി. അതില്‍നിന്നു വന്ന അട്രീനലിന്‍ തലക്കൊരു വിങ്ങലും, കൈകാലുകള്‍ക്കു വിയര്‍പ്പോടുകൂടിയ വിറയലും സമ്മാനിച്ചു,
നിമിഷങ്ങള്‍ ഇണചേര്‍ന്നു യുഗങ്ങളുടെ ദൈര്‍ഗ്യമുള്ള മിനുട്ടുകളെ പ്രസവിച്ചു. ദൂരെയെവിടെയോ ഒരു പോലിസ് വാഹനത്തിന്‍റെ സൈറണ്‍...
'ശുര്‍തയെന്ന'  ട്രാഫിക് പോലീസിന്‍റെ ശബ്ദം സന്തോഷമാണോ സന്താപമാണോ മനസ്സിലുയര്‍ത്തിയത് !  അറിയില്ല
തന്‍റെ  പിന്നിള്‍ അണിനിരന്നിരിക്കുന്ന വാഹന  ജാധക്കിടയിലൂടെ ,രണ്ടു അറബി പോലീസുകാര്‍ തിടുക്കത്തില്‍ നടന്നെത്തി .അവരുടെ പ്രതികരണം എന്താവുമെന്ന ആകാംഷയില്‍,
കഥാപുരുഷന്‍ തലകുനിച്ചുനിന്നു .


സുസ്മേരവദനനായ, കറുത്തുതടിച്ച പോലീസുകാരന്‍ ഹസ്തദാനം നല്കാന്‍ കൈനീട്ടിയപ്പോള്‍ ആദ്യം മനസ്സോന്നിടറി -
ശകടത്തോടെ കടലില്‍ മുക്കുമോ ...?  കൊണ്ടുപോയി ഉരുട്ടുമോ ...? ആദ്യ നടപടിയെന്നോണം ആ ചുണ്ടുകള്‍ക്കിടയില്‍നിന്നും പുറത്തുവരുന്ന തെറിയഭിശേകങ്ങള്‍ക്കായി കാതോര്‍ക്കവേ  ചൊല്ലി  സുസ്മേരവദനന്‍-'അസ്സലാമു അലൈക്കും'          അപ്പോഴാണ്, നിയമപാലകന്‍റെ പുടവയണിഞ്ഞ  നാട്ടിലെ തല്ലിപ്പൊളി എമാന്മാരല്ല , നിയമപാലനത്തിനു ലോകത്തിനു മാതൃകയാക്കാവുന്ന 'അറബിപ്പോലീസാണ്'മുന്നിലെന്ന് തിരിച്ചറിഞ്ഞത് ....  സര്‍വ്വശക്തനെ മനസ്സില്‍ ദ്യാനിച്ചുകൊണ്ട്‌   മാമുക്കോയ പഠിപ്പിച്ച അറബിയില്‍ മൊഴിഞ്ഞു .    "വലൈക്കുമുസ്സലാം"
"ശൂ മുശ്കില സിയ്യാരാ"..?   അറബിനാട്ടിലെ ടെമോഗ്രാഫിക് സ്ഥിതിവിശേഷം പരിഗണിച്ചു,അറബികളൊക്കെ മലയാളമില്ലെങ്കിലും ഹിന്ദിയെന്കിലും
സംസാരിക്കുമെന്ന ഉത്തമവിശ്വാസത്തില്‍ മറുപടി രാഷ്ട്ര ഭാഷയാക്കി .
"ഗാഡി ഗരാബ് ഹോഗയാ .പതാനഹീ ക്യഹെ തക്ലീഫ്"....
കാറിന്‍റെ രെജിസ്ട്രേഷനും ലൈസന്‍സും ചോതിച്ചു .     കാണിച്ചു .   വായിച്ചു തൃപ്തനായ മെലിഞ്ഞ വെളുത്ത പോലീസുകാരന്‍ കാറില്‍ കയറിയിരുന്നു .     ശകടത്തെ ഉറക്കത്തില്‍നിന്നും ഉണര്‍ത്താനുള്ള ശ്രമം.
ചാവി പിടിച്ചു തിരിച്ചപ്പോള്‍   'അച്ചുമാമന്‍' പ്രസംഗം പോലെ ,   ആദ്യം ഒന്ന് തലകുലുക്കി, പിന്നെ ഏങ്ങിവലിഞ്ഞൊരു മര്‍മ്മരം.സ്വിച്ചിടുന്നത്‌ പോലൊരു അര്‍ദ്ധവിരാമം.പിന്നീടൊരു നിശബ്ദദ. ഈ പക്രിയ നൂറ്റൊന്നു ആവര്‍ത്തിച്ചു. തളര്‍ന്ന പോലീസുകാരന്‍, അവസാനമായി കാറിന്‍റെ ഇന്‍സ്ട്രുമെന്റ്-
പാനലില്‍ ഒന്നുകൂടി കണ്ണോടിച്ചു .  ഷോക്കേററതു പോലെ പെട്ടൊന്ന് ചാടിയിറങ്ങി.കൂട്ടുപോലീസിനോടെന്തോ മന്ത്രിച്ചു
. "ക്യാ ഹബീബ്.ഗാഡിമേ പെട്രോള്‍ നഹീഹെ.?............
ഞെട്ടി, വിയര്‍ത്തു, വിളര്‍ത്തു,വിറച്ചു .വെള്ളത്തിനോളം മാത്രം പെട്രോളിന് വിലയുള്ളനാട്ടില്‍, അതിന്‍റെയഭാവത്തില്‍
മൈലുകള്‍ നീളുന്ന ട്രാഫിക് ജാം സൃഷ്ട്ടിച്ച എരപ്പാളി ................നാട്ടിലെ ഏറ്റവും മാന്യനായ പോലീസുകരനില്‍നിന്നുപോലും
കുറഞ്ഞ രീതിയില്‍ ഒരു കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടെങ്കിലും പ്രദീക്ഷിക്കാവുന്ന  സിറ്റുവേഷന്‍.  കളവിന് കൈവെട്ടാനും,
കൊലപാതകത്തിന് തലവെട്ടാനും നിയമമുള്ള നാട്.എന്തായിരിക്കും തന്നെ കാത്തിരിക്കുന്ന ശിക്ഷ.        തളര്‍ന്നു തകര്‍ന്നു തരിപ്പണമായി .  
കാറില്‍ കയറിയിരിക്കാനുള്ള ഓര്‍ഡര്‍ അനുസരിച്ചു.ഡിക്കി ഭാഗത്തേക്ക് നീങ്ങിയ പോലീസുകാരെ ,ഷോള്‍ടര്‍ ചെക്കിംഗ് ചെയ്തു വീക്ഷിച്ചു. ബോംബോ മറ്റോ വെച്ച് തന്നെ ഭസ്മമാക്കാനുള്ള നീക്കമാണോ  പടച്ചോനെ ......?
തുടങ്ങി ,അവര്‍ തള്ളാന്‍.!          ഒട്ടകത്തിന്‍റെ പാലിലൂടെ, ആടും ,നെയ്യുമിട്ട്, ഇടിച്ചുണ്ടാക്കിയ അലീസയിലൂടെ,അമൂറിന്‍റെ മാംസത്തിലൂടെ,ആവാഹിച്ചെടുത്ത ശക്തിയില്‍ എന്നെ ഇരുത്തിക്കൊണ്ടവര്‍ തള്ളി .വാണംവിട്ടപോലെ  ശകടം തുരങ്കത്തിനു പുറത്തെത്തി.പിന്നിലെ വാഹനവ്യൂഹത്തിലെ പട്ടാളക്കാര്‍,ദ്യേഷ്യത്തിന്‍റെയും,പുച്ചത്തിന്‍റെയും  സല്യൂട്ടുകള്‍  തലതിരിച്ചു നല്‍കിക്കൊണ്ട് മാര്‍ച്ച്‌പാസ്റ്റ് തുടങ്ങി. ശ്രദ്ദക്കുറവിനുള്ള  ശിക്ഷയായി  ഫൈനടക്കാനുള്ള കടലാസ്സ്‌ എഴുതിക്കൊണ്ടിരിക്കുമ്പോള്‍,പുഞ്ചിരിച്ചുകൊണ്ട്‌ ഇനി ഇത് ആവര്‍ത്തിക്കരുത് എന്നരുളിയ  അറബിപ്പോലീസിനെ മനസ്സാ സ്തുതിച്ചു.          അടുത്ത പെട്രോള്‍ സ്റ്റേഷനിലേക്ക്,കാനുമെടുത്തു ആഞ്ഞു നടക്കുമ്പോള്‍ ,
നിയമം  നടപ്പാക്കാന്‍ തെറിവിളിയും ഉരുട്ടലും വേണ്ടെന്നു പഠിപ്പിച്ച ഈ കൊച്ചുനാട്ടിലെ വലിയപോലീസിനു ഞാന്‍ മനസ്സില്‍ പറഞ്ഞു "ശുക്റന്‍ അറബിപ്പോലീസ്"........