Tuesday, 21 December, 2010

"ശുക്റന്‍" അറബിപ്പോലിസ്

നഗരത്തെ രണ്ടായി മുറിക്കുന്ന കടലിടുക്കിനടിയിലൂടെയുള്ള തുരങ്കത്തില്‍വെച്ചാണ്‌ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ശകടം ശടാ എന്നങ്ങു നിന്നു - ആധുനികസിനിമയുടെ അന്ത്യം പോലെ .
ഹോണ്‍ അടിക്കുകയെന്നത് അപമര്യാദയായി കണക്കാക്കുന്ന നാട്ടില്‍,നിരന്തരമായി അത് മുഴങ്ങി .തുരങ്കത്തിലെ എക്കോ ഇഫക്റ്റ് അതിന്‍റെ കാഠിന്യം വര്‍ദിപ്പിച്ചു.മിനുട്ടുകള്‍കൊണ്ട്,മൈലുകള്‍ നീളുന്ന വാഹനവ്യുഹം തന്‍റെ പിറകില്‍ സൃഷ്ട്ടിക്കപ്പെടുന്നുവെന്ന സത്യം നാണം കലര്‍ന്ന ഭീതി മനസ്സിലുണര്‍ത്തി.താനൊരു വന്‍ ട്രാഫിക് ജാമ്മിന്‍റെ കാരണഭൂതനായി എന്ന വസ്തുത,വയറിനുള്ളില്‍ എവിടെയോ ഉള്ള അട്രീനല്‍ ഗ്രന്ഥിയെ-
 ആവേശഭരിതമാക്കി. അതില്‍നിന്നു വന്ന അട്രീനലിന്‍ തലക്കൊരു വിങ്ങലും, കൈകാലുകള്‍ക്കു വിയര്‍പ്പോടുകൂടിയ വിറയലും സമ്മാനിച്ചു,
നിമിഷങ്ങള്‍ ഇണചേര്‍ന്നു യുഗങ്ങളുടെ ദൈര്‍ഗ്യമുള്ള മിനുട്ടുകളെ പ്രസവിച്ചു. ദൂരെയെവിടെയോ ഒരു പോലിസ് വാഹനത്തിന്‍റെ സൈറണ്‍...
'ശുര്‍തയെന്ന'  ട്രാഫിക് പോലീസിന്‍റെ ശബ്ദം സന്തോഷമാണോ സന്താപമാണോ മനസ്സിലുയര്‍ത്തിയത് !  അറിയില്ല
തന്‍റെ  പിന്നിള്‍ അണിനിരന്നിരിക്കുന്ന വാഹന  ജാധക്കിടയിലൂടെ ,രണ്ടു അറബി പോലീസുകാര്‍ തിടുക്കത്തില്‍ നടന്നെത്തി .അവരുടെ പ്രതികരണം എന്താവുമെന്ന ആകാംഷയില്‍,
കഥാപുരുഷന്‍ തലകുനിച്ചുനിന്നു .


സുസ്മേരവദനനായ, കറുത്തുതടിച്ച പോലീസുകാരന്‍ ഹസ്തദാനം നല്കാന്‍ കൈനീട്ടിയപ്പോള്‍ ആദ്യം മനസ്സോന്നിടറി -
ശകടത്തോടെ കടലില്‍ മുക്കുമോ ...?  കൊണ്ടുപോയി ഉരുട്ടുമോ ...? ആദ്യ നടപടിയെന്നോണം ആ ചുണ്ടുകള്‍ക്കിടയില്‍നിന്നും പുറത്തുവരുന്ന തെറിയഭിശേകങ്ങള്‍ക്കായി കാതോര്‍ക്കവേ  ചൊല്ലി  സുസ്മേരവദനന്‍-'അസ്സലാമു അലൈക്കും'          അപ്പോഴാണ്, നിയമപാലകന്‍റെ പുടവയണിഞ്ഞ  നാട്ടിലെ തല്ലിപ്പൊളി എമാന്മാരല്ല , നിയമപാലനത്തിനു ലോകത്തിനു മാതൃകയാക്കാവുന്ന 'അറബിപ്പോലീസാണ്'മുന്നിലെന്ന് തിരിച്ചറിഞ്ഞത് ....  സര്‍വ്വശക്തനെ മനസ്സില്‍ ദ്യാനിച്ചുകൊണ്ട്‌   മാമുക്കോയ പഠിപ്പിച്ച അറബിയില്‍ മൊഴിഞ്ഞു .    "വലൈക്കുമുസ്സലാം"
"ശൂ മുശ്കില സിയ്യാരാ"..?   അറബിനാട്ടിലെ ടെമോഗ്രാഫിക് സ്ഥിതിവിശേഷം പരിഗണിച്ചു,അറബികളൊക്കെ മലയാളമില്ലെങ്കിലും ഹിന്ദിയെന്കിലും
സംസാരിക്കുമെന്ന ഉത്തമവിശ്വാസത്തില്‍ മറുപടി രാഷ്ട്ര ഭാഷയാക്കി .
"ഗാഡി ഗരാബ് ഹോഗയാ .പതാനഹീ ക്യഹെ തക്ലീഫ്"....
കാറിന്‍റെ രെജിസ്ട്രേഷനും ലൈസന്‍സും ചോതിച്ചു .     കാണിച്ചു .   വായിച്ചു തൃപ്തനായ മെലിഞ്ഞ വെളുത്ത പോലീസുകാരന്‍ കാറില്‍ കയറിയിരുന്നു .     ശകടത്തെ ഉറക്കത്തില്‍നിന്നും ഉണര്‍ത്താനുള്ള ശ്രമം.
ചാവി പിടിച്ചു തിരിച്ചപ്പോള്‍   'അച്ചുമാമന്‍' പ്രസംഗം പോലെ ,   ആദ്യം ഒന്ന് തലകുലുക്കി, പിന്നെ ഏങ്ങിവലിഞ്ഞൊരു മര്‍മ്മരം.സ്വിച്ചിടുന്നത്‌ പോലൊരു അര്‍ദ്ധവിരാമം.പിന്നീടൊരു നിശബ്ദദ. ഈ പക്രിയ നൂറ്റൊന്നു ആവര്‍ത്തിച്ചു. തളര്‍ന്ന പോലീസുകാരന്‍, അവസാനമായി കാറിന്‍റെ ഇന്‍സ്ട്രുമെന്റ്-
പാനലില്‍ ഒന്നുകൂടി കണ്ണോടിച്ചു .  ഷോക്കേററതു പോലെ പെട്ടൊന്ന് ചാടിയിറങ്ങി.കൂട്ടുപോലീസിനോടെന്തോ മന്ത്രിച്ചു
. "ക്യാ ഹബീബ്.ഗാഡിമേ പെട്രോള്‍ നഹീഹെ.?............
ഞെട്ടി, വിയര്‍ത്തു, വിളര്‍ത്തു,വിറച്ചു .വെള്ളത്തിനോളം മാത്രം പെട്രോളിന് വിലയുള്ളനാട്ടില്‍, അതിന്‍റെയഭാവത്തില്‍
മൈലുകള്‍ നീളുന്ന ട്രാഫിക് ജാം സൃഷ്ട്ടിച്ച എരപ്പാളി ................നാട്ടിലെ ഏറ്റവും മാന്യനായ പോലീസുകരനില്‍നിന്നുപോലും
കുറഞ്ഞ രീതിയില്‍ ഒരു കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടെങ്കിലും പ്രദീക്ഷിക്കാവുന്ന  സിറ്റുവേഷന്‍.  കളവിന് കൈവെട്ടാനും,
കൊലപാതകത്തിന് തലവെട്ടാനും നിയമമുള്ള നാട്.എന്തായിരിക്കും തന്നെ കാത്തിരിക്കുന്ന ശിക്ഷ.        തളര്‍ന്നു തകര്‍ന്നു തരിപ്പണമായി .  
കാറില്‍ കയറിയിരിക്കാനുള്ള ഓര്‍ഡര്‍ അനുസരിച്ചു.ഡിക്കി ഭാഗത്തേക്ക് നീങ്ങിയ പോലീസുകാരെ ,ഷോള്‍ടര്‍ ചെക്കിംഗ് ചെയ്തു വീക്ഷിച്ചു. ബോംബോ മറ്റോ വെച്ച് തന്നെ ഭസ്മമാക്കാനുള്ള നീക്കമാണോ  പടച്ചോനെ ......?
തുടങ്ങി ,അവര്‍ തള്ളാന്‍.!          ഒട്ടകത്തിന്‍റെ പാലിലൂടെ, ആടും ,നെയ്യുമിട്ട്, ഇടിച്ചുണ്ടാക്കിയ അലീസയിലൂടെ,അമൂറിന്‍റെ മാംസത്തിലൂടെ,ആവാഹിച്ചെടുത്ത ശക്തിയില്‍ എന്നെ ഇരുത്തിക്കൊണ്ടവര്‍ തള്ളി .വാണംവിട്ടപോലെ  ശകടം തുരങ്കത്തിനു പുറത്തെത്തി.പിന്നിലെ വാഹനവ്യൂഹത്തിലെ പട്ടാളക്കാര്‍,ദ്യേഷ്യത്തിന്‍റെയും,പുച്ചത്തിന്‍റെയും  സല്യൂട്ടുകള്‍  തലതിരിച്ചു നല്‍കിക്കൊണ്ട് മാര്‍ച്ച്‌പാസ്റ്റ് തുടങ്ങി. ശ്രദ്ദക്കുറവിനുള്ള  ശിക്ഷയായി  ഫൈനടക്കാനുള്ള കടലാസ്സ്‌ എഴുതിക്കൊണ്ടിരിക്കുമ്പോള്‍,പുഞ്ചിരിച്ചുകൊണ്ട്‌ ഇനി ഇത് ആവര്‍ത്തിക്കരുത് എന്നരുളിയ  അറബിപ്പോലീസിനെ മനസ്സാ സ്തുതിച്ചു.          അടുത്ത പെട്രോള്‍ സ്റ്റേഷനിലേക്ക്,കാനുമെടുത്തു ആഞ്ഞു നടക്കുമ്പോള്‍ ,
നിയമം  നടപ്പാക്കാന്‍ തെറിവിളിയും ഉരുട്ടലും വേണ്ടെന്നു പഠിപ്പിച്ച ഈ കൊച്ചുനാട്ടിലെ വലിയപോലീസിനു ഞാന്‍ മനസ്സില്‍ പറഞ്ഞു "ശുക്റന്‍ അറബിപ്പോലീസ്"........   
         
                     

45 comments:

 1. ബ്ലോഗു ലോകത്തിലേക്ക് പടികയറി വരുന്ന പുതിയ കൂട്ടുകാരാ
  ഈ പ്രത്യേക ലോകത്തിലേക്ക് സ്വാഗതം .
  തുടക്കം തന്നെ ഗംഭീരമാക്കിയല്ലോ

  ശരിയാ ....ഇവിടെ വന്ന വര്‍ക്കേ ഇവിടുത്തെ പോലീസിന്റെ കാര്യം അറിയുകയുള്ളു
  നാട്ടിലെ ഏമാന്‍ മാരെ നമുക്ക് ഇവിടെ കൊണ്ടു വന്നു ട്രെയിനിംഗ് കൊടുക്കാം

  എല്ലാ ആശംസകളും

  ReplyDelete
 2. ആദ്യ കമന്റിട്ടു ഉദ്ഘാടിച്ച എന്‍റെ നാട്ടുകാരന് വളരെയതികം നന്ദി ,
  വിലപ്പെട്ട അഭിപ്രായ നിര്‍ദേശങ്ങള്‍ പ്രദീക്ഷിക്കുന്നു . kudosman

  ReplyDelete
 3. ohh appozhathe oru avasatha parayathe thanne ariyaam maashe enthayalum egane oru anubhavam panguvechathil nanni ente ella aashamsakalum

  ReplyDelete
 4. നന്നായി എഴുതി തെളിയട്ടെ എല്ലാ ആശംസകളും നേരുന്നു......

  ReplyDelete
 5. നല്ല സബ്ജക്ട്......

  അഷറഫ്‌ , ബൂലോകത്തേക്ക് സ്വാഗതം..... ഞാന്‍ വിരല്‍ത്തുമ്പ്....

  ഒരു ബ്ലോഗറന്ന നിലയില്‍ എല്ലാവിധത്തിലുമുള്ള പിന്തുണയും വാഗ്‌ദാനം ചെയ്യുന്നു,,,,,

  എഴുത്ത് തുടരുക......

  ReplyDelete
 6. കൂട്ടുകാരാ..ബൂലോകത്തേക്ക് സുസ്വാഗതം..ട്രാഫിക്ക് അനുഭവം നന്നായ് എഴുതി..എല്ലാ ഭാവുകങ്ങളും നേരുന്നു

  ReplyDelete
 7. ബൂലോകത്തേക്ക് സ്വാഗതം


  ക്രിസ്തുമസ് പുതുവത്സരാശംസകള്‍

  ReplyDelete
 8. നന്നായിരിക്കുന്നു. ചിരിക്കാനുള്ള വകയുണ്ട്.ശുക്രൻ :)

  ReplyDelete
 9. എനിക്ക് ഇഷ്ടായി. നല്ല എഴുത്ത്.Chemmad എവിടാ?

  ReplyDelete
 10. ബൂലോകത്തേക്ക് സ്വാഗതം അഷ്റഫ് ഭായ്.നിങ്ങളുടെ ജനനം നാളേക്ക് നീട്ടി വെക്കുകയായിരുന്നേല്‍ നമുക്കൊരുമിച്ച് ബെര്‍ത്ത് ഡേ ആഘോഷിക്കാമായിരുന്നു.ഹാ ഇനി പറഞ്ഞിട്ട് കാര്യല്ല.കന്നി പോസ്റ്റ് കൊള്ളാം.നര്‍മ്മമെന്നാണ് ലേബലെങ്കിലും പറഞ്ഞത് വലിയൊരു സത്യമാണ് കേട്ടോ.യു.എ.ഇപ്പോലീസ് മാഹാത്മ്യം.മറ്റു അറബ് രാഷ്ട്രങ്ങളിലെ പോലീസുകാര്‍ യു.എ.ഇയുടെ അത്ര പോരെന്നാണ് കേള്‍‌വി.നമ്മുടെ ഉരുട്ടിക്കൊലക്കാരും സംസ്ക്കാരം തൊട്ട് തീണ്ടാത്തവരുമായ ഏമാന്മാര്‍ ഇവരെ കണ്ട് പഠിക്കട്ടെ.(ശകലം അക്ഷരത്തെറ്റുകള്‍ ഉണ്ട്.ശ്രദ്ധിക്കുക.)

  ReplyDelete
 11. ആദ്യം ബൂലോകത്തേക്ക് സ്വാഗതം ......

  അൽപ്പം നര്‍മ്മത്തിലൂടെ നല്ല ഒരു കാര്യമാ പറഞ്ഞത് ... അറബിപ്പോലീസിന്‍റെ മര്യാദകള്‍ കണ്ട് പഠിക്കണം നമ്മുടെ നാട്ടിലെ പോലീസുകാര്‍...
  ഇപ്പോള്‍ നമ്മള്‍ മലയാളികളാണ് അറബി പോലീസിനെ കള്ളത്തരം പഠിപ്പിക്കുന്നത്

  ReplyDelete
 12. എല്ലാ ആശംസകളും നേരുന്നു

  ReplyDelete
 13. "ശുക്റന്‍, ശുക്റന്‍ "
  ആദ്യത്തേത് ആ നല്ല പോലീസുകാര്‍ക്ക്‌.
  രണ്ടാമത്തേത് താങ്കള്‍ക്ക്!
  മനസ്സില്‍ കലാബോധം കെടാതെ സൂക്ഷിച്ചു വയ്ക്കുന്ന ഒരാളാണ് ഈ പുതു ബ്ലോഗരെന്ന് ഒറ്റ വായനയില്‍ ബോധ്യമായി.ചുറ്റുപാടുകളില്‍ നിന്ന് പാഠമുള്‍‍ക്കൊണ്ട് കഥ മെനയുന്നവനാണ് നല്ല കഥാകാരന്‍!
  ഈ തിരി അണയാതെ സൂക്ഷിക്കുക. പ്രശംസകളില്‍ വീണുപോകാതിരിക്കുക . തല്ലും തലോടലുമായി എന്നും താങ്കളോടൊപ്പം ഞങ്ങളുണ്ടാവും.
  സസ്നേഹം
  തണല്‍.

  ReplyDelete
 14. ബൂലോകത്തേക്ക് സ്വാഗതം ......
  എഴുത്ത് നന്നായിരിക്കുന്നു....
  നന്നായിരിക്കുന്നു.

  ReplyDelete
 15. നന്നായിട്ടുണ്ട്..ഇനിയും എഴുതുക..നമ്മുടെ പോലീസ്‌ ഫൈന്‍ എഴുതിയാല്‍ എവിടെ പോകും അറബി പോലീസ്‌ ഫൈന്‍ എഴുതിയാല്‍ എവിടെ പോകും ..ആ കാശേ...ഇനി എങ്കിലും പെട്രോള്‍ അടിച്ചു വണ്ടി ഓടിക്കൂ..

  ReplyDelete
 16. നന്നായി എഴുതി ...ഇണയും എഴുതൂ ....

  ReplyDelete
 17. എല്ലാരും പറയുന്ന പോലെയൊക്കെ തന്നെ...മര്‍ഹബ....ഫളല്‍ ‍..ഹബീബീ...

  ReplyDelete
 18. ellavidha aashamsakalum, nanmakalum nerunnu.........

  ReplyDelete
 19. മർഹബ!!
  നാട്ടുകാരാ...
  നന്നായിരിക്കുന്നു, ബൂലോകത്തിലേക്ക് സ്വാഗതം...

  ReplyDelete
 20. നല്ല തുടക്കം. ആശംസാസ്

  ReplyDelete
 21. @@
  ചെമ്മാട് നിന്നുള്ള രണ്ടാമത്തെ ബസ്സിനും സ്വാഗതം.

  (അക്ഷരത്തെറ്റ് ശ്രദ്ധിക്കുക. അല്ലെങ്കില്‍ വാക്കുകള്‍ക്കു അര്‍ഥം മാറി പോസ്റ്റ്‌ കുളമാകും. മാത്രമല്ല, ആ കൊടുങ്ങല്ലുരാന്‍ ഈവഴി വരികയാണെന്കില്‍ ബാക്കിയുള്ള പാവങ്ങള്‍ക്ക് പണിയാകും.)

  ***

  ReplyDelete
 22. അക്ഷരത്തെറ്റിനെപ്പറ്റി സൂചിപ്പിച്ചിരിക്കുന്നു കണ്ണൂരാന്‍.

  നന്നായിട്ടുണ്ട്, തുടരട്ടെ ഇനിയുമിനിയും.

  ReplyDelete
 23. എന്റെ ആശംസകള്‍....

  ReplyDelete
 24. സ്വാഗതം.
  എഴുത്തിന്റെ ശൈലി നന്നായിരിക്കുന്നു.
  ആശംസകള്‍.

  ReplyDelete
 25. ആദ്യ പോസ്റ്റ് വായിച്ചു..നന്നായി.. ആശംസകള്‍
  മുകളില്‍ തിരുത്തുകള്‍ പറഞ്ഞവരുടെ വാക്കുകള്‍
  ശ്രദ്ധിക്കുക..എന്നിട്ട് അടുത്ത പോസ്റ്റിനു കളമൊരുക്കുക.

  ReplyDelete
 26. പോസ്റ്റ് വായിച്ചു. ഇഷ്ടപ്പെട്ടു. കര്‍ശനമായ നിയമങ്ങള്‍ ഉള്ള ഇടത്ത് നന്നായി പെരുമാറുന്ന നിയമപാലകര്‍. ഇനിയും എഴുതു. ആശംസകള്‍.

  ReplyDelete
 27. എല്ലാ ആശംസകളും നേരുന്നു

  ReplyDelete
 28. "ശുക്റന്‍" "ശുക്റന്‍"

  എന്‍റെ ആദ്യ പോസ്റ്റ് വായിച്ചു, വിലപ്പെട്ട അഭിപ്രായ നിര്‍ദേശങ്ങള്‍ തന്ന
  മുഴുവന്‍ കൂട്ടുകാര്‍ക്കും വളരെയതികം നന്ദി.

  ഒട്ടും സുരക്ഷിതമല്ലാതിരുന്ന പാതയിലൂടെ ഒരു ശകടവുമായി ഇറങ്ങിയപ്പോള്‍, മുന്നില്‍ ഓടി നടന്നു എന്‍റെ ശകടത്തിനു കടന്നുപോകാന്‍, സുരക്ഷിതമായ പാതയൊരുക്കിയ പ്രിയ കൂട്ടുകാരന്‍ "ഇസ്മയില്‍ ചെമ്മാടിന്" നിങ്ങളുടെ എല്ലാവരുടേയും സാനിദ്ദ്യത്തില്‍, ഒരിക്കല്‍ക്കൂടി "ശുക്റന്‍"......"ശുക്റന്‍"യാ ഹബീബ്.

  ReplyDelete
 29. ആദ്യം തന്നെ പോലീസിനെയും കൂട്ടി ഇറങ്ങിയത് നന്നായി. ഇവിടെ ഈ ബൂലോകത്ത് ചിലരെ മര്യാദ പഠിപ്പിക്കാനുണ്ട്(ഛുമ്മാ)

  കണ്ണൂരാൻ പറഞ്ഞപോലെ അക്ഷരത്തെറ്റുകൾ വരാതെ നോക്കണം.

  ഉള്ള ചീത്തപ്പേര് കളയരുതല്ലോ.(മലയാളി)

  ഭാവുകങ്ങൾ. ജീവിതത്തിൽ ഗൌരവമായതും ഉണ്ട് എന്ന് ഇടയ്ക്കിടയ്ക്ക് ഓർക്കണം.

  ReplyDelete
 30. കൊണ്ടും കൊടുത്തും ശീലമായിട്ടില്ല,
  "തന്നിട്ട് പോയില്ലേല്‍ - കൊണ്ടിട്ടേ പോകൂ"


  (ഈ കണ്ണൂരാനെക്കൊണ്ട് തോറ്റു..!)

  ReplyDelete
 31. അനിയാ! ആദ്യ പോസ്റ്റ് തന്നെ ഗംഭീരമാക്കി. അഭിനന്ദനങ്ങള്‍.
  പൂര്‍ണ നര്‍മ്മമായി ഈ പോസ്റ്റ് കാണാന്‍ കഴിയില്ല. നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു സത്യം ആണു ഈ രചന.നാട്ടിലെ പോലീസായിരുന്നെങ്കില്‍ “മൌന ഗായകാ...” എന്ന വിളി എത്ര എണ്ണം കേട്ടേനെ.

  ReplyDelete
 32. ഇവിടുന്ന്‍ (jiddah) ഒരികല്‍ അവിടെ (ദുബായ്) വന്നപ്പോള്‍ customs ഓഫീസറുടെ അടുത്ത നിന്ന് നല്ല പെരുമാറ്റം കണ്ടു അന്ധാളിച്ചു പോയത് ഓര്‍മ വരുന്നു...!! ഏറ്റവും മാന്യന്മാരായ പോലീസുകാര്‍ എന്നാ പദവിയും ദുബൈക്കാകുമോ ..
  തുടക്കം നന്നായാല്‍ ഒടുക്കം നന്നാവുമെന്നാണ് ചൊല്ല് .. നന്നായി തുടങ്ങി.. അഭിനന്ദനങള്‍

  ReplyDelete
 33. മാത്രകആക്കട്ടെ കേരള പോലീസെ

  ReplyDelete
 34. ബൂലോകത്തേക്ക് സ്വാഗതം...
  വളരെ നര്‍മ്മത്തോടെ വലിയൊരു കാര്യം പറഞ്ഞിരിക്കുന്നു...
  എല്ലാ വിധ ആശംസകളും നേരുന്നു...

  ReplyDelete
 35. വളരെ നല്ല ഒരു ലേഖനം.
  പലപ്പോഴും എനിക്ക് തോനാറുണ്ട്, ഇവിടുന്നു ( ആഫ്രിക ) കുറച്ചു ട്രാഫിക്‌ പോലീസുകാരെ നാട്ടിലെക്കയച്ചാലോ എന്ന്, നാട്ടില്‍ വണ്ടി മര്യാദക്ക് ഓടിക്കാത്തവര്‍, റോങ്ങ്‌ പാര്ക്കിം ഗ് , അങ്ങിനെ എല്ലാവിധത്തിലുമുള്ള ശല്യവും തീര്ത്തു തരും. ഒടുക്കത്തെ കൈകൂലിയാ .പക്ഷെ ഇവരും വളരെ സ്നേഹത്തോടെ മാത്രമേ സംസാരിക്കു.

  ReplyDelete
 36. nice n funny write up ... thanks buddy ...

  ReplyDelete
 37. "ശുക്റന്‍"
  ഒരു നല്ല വായന തന്നതിന്

  ReplyDelete
 38. എത്താന്‍ വൈകി എന്ന് തോന്നുന്നു. എങ്കിലും വെറുതെ ആയില്ല. നല്ല വായന നല്‍കി. പുതിയ പോസ്റ്റുകള്‍ എവിടെ?

  ReplyDelete
 39. ആര്‍ക്കും അന്യമല്ലാത്ത അനുഭവ സാക്ശ്യം..
  റോഡും -കാറും-ട്രാഫിക് ജാമും .. ആവിഷ്ക്കാരം നന്നായിരിക്കുന്നു ...
  എന്റെ സ്വന്തം നാട്ടിലെ പുതിയ കഥാകാരന് എല്ലാ ഭാവുകങ്ങളോടെ ...വീണ്ടും നല്ലത് പ്രതീഷിച്ചു കൊണ്ട്...

  ReplyDelete
 40. This comment has been removed by the author.

  ReplyDelete
 41. ആദ്യ പോസ്റ്റ്‌ തന്നെ ഗംഭീരമായി.
  അക്ഷരങ്ങള്‍ ഇത്തിരി കൂടി തെളിഞ്ഞതായാല്‍ കാണാന്‍ ഭംഗി ഉണ്ടാവും.
  ദുബായ് പോലീസിന്റെ സേവനം അനുഭവിചിട്ടുള്ളവനാ ഞാനും.
  ഒരിക്കല്‍ പുലര്‍ച്ചെ 4 മണിക്ക് ട്രാഫിക് സിഗ്നലില്‍ പച്ച ലൈറ്റും കാത്തിരിക്കുമ്പോള്‍ അറിയാതെ ഉറങ്ങി പോയ എന്നെ, വിളിച്ചുണര്‍ത്തി ചായ വാങ്ങി തന്നവരാണ് 'ആശാന്മാര്‍'.
  തിരക്കില്ലാത്ത സിഗ്നല്‍ ആയതു എന്റെ ഭാഗ്യം. കൂടെ "കല്യാണക്കുറി"യും തന്നു കേട്ടോ. (ഫൈന്‍) ഉറക്കം വരുന്നുണ്ടെങ്കില്‍ സൈഡ് ആക്കി കുറച്ചു ഉറങ്ങിയിട്ട് യാത്ര തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്തു. നാട്ടിലെ പോലെ "തെറി അഭിഷേകം" ഇല്ല ഇവിടെ.
  ആ നല്ല പോലീസുകാരുടെ നല്ല മനസിന്‌ നന്ദി. കൂടെ ഇങ്ങിനെ ഒരു നല്ല പോസ്റ്റ്‌ എഴുതിയതിനും.
  ഇനിയും ഒരുപാടൊരുപാട് നല്ല പോസ്ടുകളുമായി തുടരട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 42. നല്ല പോസ്റ്റ്, അറബിപോലീസ് മാഹാത്മ്യം ക്ഷ പിടിച്ചു. ചെറിയ അടിപിടികേസില്‍ പോലും വാദിയെയും പ്രതിയെയും ന്യൂഡല്‍ഹി സില്‍മേല്‌ സേലം വിഷ്ണു അണ്ണനെ (ത്യാഗരാജന്‍) കൈയും കാലും ചങ്ങലക്കിട്ട് കൊണ്ടുപോവുന്നത് പോലെ പിടികൂടി കൊണ്ടുപോകുന്നത് കാണുമ്പോള്‍ വേദന തോന്നാറുണ്ട്.

  ReplyDelete
 43. anubhava aakyaanam assalaayi.
  nalla thudakkam.

  welcome to blog world.

  ReplyDelete

കൊണ്ടും കൊടുത്തും ശീലമായിട്ടില്ല,
"തന്നിട്ട് പോയില്ലേല്‍ - കൊണ്ടിട്ടേ പോകൂ" കൂടുതലായാല്‍ തള്ളീട്ടു പോകേണ്ടിവരും***********(തന്നവര്‍തന്നെ)
എല്ലാവര്‍ക്കും ക്രിസ്തുമസ് പുതുവത്സരാശംസകള്‍